ആലുവ: ആലുവ സെന്റ് മേരീസ് എൽ.പി സ്കൂളിലെ ടോയ്ലെറ്റ് ബ്ളോക്ക് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയ‌ർപേഴ്സൺ സി. ഓമന, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജെറോം മൈക്കിൾ, ലോലിത ശിവദാസൻ, സൗമ്യ കാട്ടുങ്കൽ, മാനേജർ ഫാ. പോൾ ചെറ്റിനപ്പിള്ളി, പ്രധാനദ്ധ്യാപിക ജെംസി ജോസഫ്, ഷിയാസ് എന്നിവർ സംസാരിച്ചു. സ്പെഷ്യൽ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.