agriculture
ചെങ്ങമനാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മയുടെ നെൽ കൃഷി വിളവെടുപ്പ് ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരിയും സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിലും ചേർന്ന് നിർവഹിക്കുന്നു

നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്ത് മൂന്നാം വാർഡിലെ പാടശേഖരത്തിൽ കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മയുടെ നെൽ കൃഷി കൊയ്ത്തുത്സവം ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരിയും സഹകരണ ബാങ്ക് പ്രസിഡന്റ് പി.ജെ. അനിലും ചേർന്ന് നിർവഹിച്ചു.
സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചെങ്ങമനാട് സഹകരണ ബാങ്ക് ആവിഷ്‌കരിച്ച 'ഗ്രീൻ ചെങ്ങമനാട്' പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച കൊറ്റം പുഞ്ചകാർഷിക കൂട്ടായ്മയാണ് 25 വർഷമായി തരിശുകിടക്കുന്ന പാടശേഖരത്തിൽ കൃഷിയിറക്കിയത്. ഗ്രാമപഞ്ചായത്തംഗം എം.ബി. രവി, റിട്ട. കൃഷി ഓഫിസർ മോഹനൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ടി.എച്ച്. കുഞ്ഞുമുഹമ്മദ്, എം.കെ. പ്രകാശൻ, കെ.ബി. മനോജ് കുമാർ, എൻ. അജിത് കുമാർ, എ.ബി. സോമൻ, സി.ബി. വേണുഗോപാൽ, കെ.ആർ. രാജേഷ് കമാർ, പി.ആർ. അരുൺകുമാർ, പി.എൻ. അരുൺകുമാർ, കെ.പി. പുരുഷോത്തമൻ പി.എൻ. പുരുഷോത്തമൻ, ടി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
അഞ്ച് ഏക്കർ സ്ഥലത്ത് ജ്യോതി വിത്തിൽ നിന്നുള്ള നെല്ലാണ് ഉത്പാദിപ്പിച്ചത്. ഈ നെല്ല് ചെങ്ങമനാട് സഹകരണ ബാങ്ക് കർഷകരിൽ നിന്നും വാങ്ങി സംഭരിച്ച് ചെങ്ങമനാടൻ കുത്തരി എന്ന ബ്രാൻഡിൽ പഞ്ചായത്തിൽ വിതരണം നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ പറഞ്ഞു.