paddy

കോലഞ്ചേരി: നെൽകൃഷിയ്ക്കും റോയൽറ്റി. നെൽ കൃഷി ചെയ്യാവുന്ന നെൽവയലുകൾ രൂപമാ​റ്റം വരുത്താതെ കൃഷിക്ക് തയ്യാറാക്കുന്ന ഉടമകൾക്ക് ഓരോ വർഷവും ഹെക്ടറിന് 2000 രൂപ നിരക്കിലാണ് സർക്കാർ റോയൽ​റ്റി നൽകുന്നത്.

നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂ ഉടമകൾ റോയൽ​റ്റിക്ക് അർഹരാണ്. നെൽവയലുകളുടെ അടിസ്ഥാന സ്വഭാവവ്യതിയാനം വരുത്താതെ പയർ വർഗങ്ങൾ,പച്ചക്കറികൾ ,എള്ള് ,നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്ന നിലം ഉടമകൾക്കും റോയൽ​റ്റിക്ക് അർഹതയുണ്ട്. ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ടാകും തുക എത്തുക.

നെൽ വയലുകൾ തരിശിടുന്നവർ സ്വന്തമായോ, മ​റ്റു കർഷകർ, ഏജൻസികൾ മുഖേനയോ നെൽകൃഷിക്കായി ഭൂമി ഉപയോഗപ്പെടുത്തുന്നതിയാലും റോയൽ​റ്റിക്ക് അർഹരാകും. തുടർച്ചയായി മൂന്നുവർഷം തരിശുകിടന്നാൽ അനർഹരുമാകും. വീണ്ടും കൃഷി ആരംഭിച്ചാൽ റോയൽ​റ്റി ലഭിക്കുകയും ചെയ്യും. ഭൂവിസ്തൃതി, കൃഷിസ്ഥലം എന്നിവ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

സംസ്ഥാനത്ത് 2.05 ലക്ഷം ഹെക്ടറിലാണു നിലവിൽ നെൽക്കൃഷി. 2020 - 21 ബഡ്ജ​റ്റിൽ നെൽക്കൃഷി വികസനത്തിനു 118.24 കോടി രൂപ വകയിരുത്തിയ പ്രകാരമാണു പദ്ധതി.

അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി ww

പോർട്ടലിലൂടെ സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷിക്കാം. കരമടച്ച രസീത്, കൈവശാവകാശ സർട്ടിഫിക്ക​റ്റ്, ആധാർ അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, ഡ്രൈവിംഗ് ലൈസൻസോ പാൻ കാർഡോ പോലെ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖ, ബാങ്ക് ശാഖയുടെ പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും ഉൾപ്പെടുന്ന ബാങ്ക് പാസ്ബുക്കിന്റെ പേജ്, കാൻസൽ ചെയ്ത ചെക്ക് ലീഫ് എന്നിവയും അപ്‌ലോഡ് ചെയ്യണം.