കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജിൽ ഡിജിറ്റൽ അക്കാഡമി ആരംഭിക്കുന്നു. ക്ലൗഡ് കമ്പ്യൂട്ടിങ്ങ്, സൈബർ സെക്യൂരിറ്റി, വാസ്തു ശാസ്ത്ര, യോഗ, എം.ബി.എ (ഓൺലൈൻ) എന്നിവ ഉൾപ്പെടെ 30 നു മുകളിൽ പ്രമുഖ കോഴ്‌സുകൾ ആരംഭിക്കും. മറ്റ് പഠനങ്ങൾക്കും, ജോലികൾക്കുമൊപ്പം ചെയ്യാവുന്ന വിധത്തിലാണ് കോഴ്‌സുകൾ. കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസ മുന്നിൽ കണ്ടുകൊണ്ടാണ് ഡിജിറ്റൽ അക്കാഡമി പ്രവർത്തിക്കുന്നത്. ഇ ഡ്രോണ എന്ന കമ്പനിയുടെ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ആദി ശങ്കരയിലെ വിദ്യാർത്ഥികൾക്ക് മുൻഗണന ലഭിക്കും. ആൻറോയ്ഡ്, ഐ ഒ എസ് മൊബൈലുകളിൽ ഈ കോഴ്‌സുകൾ ലഭ്യമാകും.

ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ്, ആദിശങ്കര ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കർ, സീനിയർ അസോസിയേറ്റ് ഡയറക്റ്റർ ഡോ: ജേക്കബ് ജോർജ്, ആദിശങ്കര എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ: വി. സുരേഷ് കുമാർ, ഡിജിറ്റൽ അക്കാഡമി ഡയറക്ടർ ഡോ: ഇന്ദിര ദേവി, അസിറ്റന്റ് ഡയറക്ടർ വിഷ്ണു വർമ, ഇ ഡ്രോണ പ്രതിനിധികളായ ജി. ജയകൃഷ്ണൻ, റുഫർ റബ് എന്നിവർ പങ്കെടുത്തു.അന്വേഷണങ്ങൾക്ക് www.e-drona.in, www.adishankara.ac.in