കാലടി: ബി.ജെ.പി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് ശില്പശാല നടന്നു. ന്യൂനപക്ഷ മോർച്ച ജില്ലാ ജന:സെക്രട്ടറി ബിജുഹസൻ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. സോമൻ അദ്ധ്യക്ഷനായി. മണ്ഡലം ജന:സെക്രട്ടറി ഇ. എൻ. അനിൽ, സെക്രട്ടറി ഗായത്രി ഗിരീഷ്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജേഷ് പാറയ്ക്ക, ജില്ലാ കമ്മിറ്റി അംഗം എം.പി ഗോപാലകൃഷ്ണൻ, കെ.എസ്സ് തമ്പാൻ എന്നിവർ പങ്കെടുത്തു.