പറവൂർ: പോപ്പുലർ ഫിനാൻസിന്റെ പറവൂർ കെ.എം.കെ കവലയിലുള്ള ഓഫിസ് ജപ്തി ചെയ്തു. കലക്ടറുടെ ഉത്തരവിനെത്തുടർന്നു റവന്യു, പൊലീസ് അധികൃതരുടെ നേതൃത്വത്തിലാണ് നടപടി. ഫയലുകൾ, രജിസ്റ്ററുകൾ, കമ്പ്യൂട്ടർ, മേശ, കസേര തുടങ്ങിയവ പിടിച്ചെടുത്തു.1038 രൂപ മാത്രമേ പണമായി ഉണ്ടായിരുന്നുള്ളൂ. ഓഫിസ് പൂട്ടിയ താക്കോലും പിടിച്ചെടുത്ത വസ്തുക്കളും കലക്ടർക്ക് കൈമാറുമെന്ന് പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് പറഞ്ഞു. പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ട അൻപതോളം പേർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.