kklm
കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ തുടങ്ങിയ ടാലന്റ് ലാബ് വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിൽ സബ് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ചോരക്കാഴി പ്രതിഭാ കേന്ദ്രത്തിൽ ടാലന്റ് ലാബ് പ്രവർത്തനം തുടങ്ങി.

വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളുടെ ഇടവേളകൾ നോക്കി പ്രവർത്തിപരിചയ കലാ മേഖലകളിലാണ് പരിശീലനം നൽകുന്നത്.നഗരസഭ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ സി.എൻ.പ്രഭകുമാർ ഉദ്ഘാടനം ചെയ്തു.ബി.പി.സി ബിബിൻ ബേബി, ട്രെയ്നർമാരായ മിനിമോൾ എബ്രാഹം, ഷാജി ജോർജ്,എഡ്യൂക്കേഷണൽ വോളന്റിയർ രഞ്ജു സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു. പരിശീലകരായ സുനിൽ കുമാർ, അനീറ്റ ജോയി തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.