മൂവാറ്റുപുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഫല വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കുന്നു. റമ്പൂട്ടാൻ എൻ 18, മാംഗോസ്റ്റീൻ സ്വീറ്റ്, പ്ലാവ്‌വിയറ്റനാം ഏർലി, മാവ് കാലാപാടി, നാരകം ആൾ സീസൺ മുതലായ ഒന്നര മുതൽ മൂന്നു വർഷം വരെയുള്ള കാലയളവിൽ കായ്ക്കുന്ന ഗുണമേന്മയുള്ള ബഡ് /ഗ്രാഫ്റ്റ് പോളിബാഗ് തൈകളാണ് വിതരണം ചെയ്യുന്നത്. ഈ അഞ്ചു തരം തൈകൾ അടങ്ങുന്ന ഒരു കിറ്റിന്റെ വില 890 രൂപയാണ്. ഇതിൽ 225 രൂപ മാത്രം യൂണിറ്റ് അടിച്ചാൽ മതി. 665 രൂപ ബ്ലോക്ക് പഞ്ചായത്ത് അടക്കുന്നു. താത്പര്യം ഉള്ള കുടുംബശ്രീ യൂണിറ്റുകൾ കൃഷി ഭവനുകളിൽ പണം അടക്കേണ്ടതാണ്. ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന ക്രമത്തിൽ കിറ്റുകൾ ലഭ്യമാക്കുന്നതാണ്. ആവോലി, ആരക്കുഴ, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, വാളകം എന്നി പഞ്ചായത്തുകളിലെ കൃഷിഭവനുകളിലാണ് പണം അടയ്‌ക്കേണ്ടത്. ഈമാസം 23നകം പണം അടക്കണമെന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ് അറിയിച്ചു.