പിറവം: പാമ്പാകുട ഗ്രാമപഞ്ചത്തിന് ഹരിത കേരളം മിഷന്റെ ആഗീകാരം. സർക്കാരിന്റെ ഹരിത കേരളം മിഷൻ പദ്ധതിയുടെ ഭാഗമായി 1000 പച്ചതുരുത്തുകളെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനത്തിനാണ് അനുമോദനം. ദേശിയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതിപെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ അടുത്താണ് ഗ്രാമപഞ്ചായത് പച്ചതുരത്തു സ്ഥാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുമിത് സുരേദ്രൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ജോർജ് അനുമോദ പത്രവും ഉപഹാരവും നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് സി. വി. രാജീവൻ. സിന്ധു ജോർജ്, സജു ജോർജ്, സുഷമ മാധവൻ, സിജി തോമസ്, ഓ. എം ചെറിയാൻ, സുമ ഗോപി, ഷില ബാബു, സെക്കറി എം എം അന്ത്രു, ജെമിനി ഇ. സി വി. ഇ, ഓ . മോഹൻദാസ് കെ.സി ഹാരിത കേരളം മിഷൻ റിസോഴ്സ് ചേർപഴസൺ ശ്രീ സുരേഷ് എന്നിവർ പങ്കെടുത്തു.