പെരുമ്പാവൂർ: കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ നടത്തിവരുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദ്രാർഡ്യം പ്രഖ്യാപിച്ച് ജനതാദൾ (എസ്) കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളയൻചിറങ്ങര ടെലഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ തച്ചയിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സലിം വാണിയക്കാടൻ അദ്ധ്യക്ഷത വഹിച്ചു. നാസർ ഐരാപുരം, ഹമീദ് പട്ടത്ത്, എം.എ. ബാബു എന്നിവർ സംസാരിച്ചു.