പറവൂർ: വടക്കേക്കര പഞ്ചായത്ത് പതിനെഴാം വാർഡ് കുഞ്ഞിത്തൈയിലെ പ്രിയദർശിനി റോഡിന്റെ നിർമാണോദ്ഘാടനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ അനിൽ ഏലിയാസ്, ടി.കെ. ബാബു, കെ.കെ. ബേബി, സാജു തോമസ്, സലിം കുമാർ തുടങ്ങിയവർ പങ്കെടുത്തു.