നെടുമ്പാശേരി: ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വേർപാടിലും ചെങ്ങമനാട് ഗവ. ഹൈസ്‌കൂൾ മുൻ പ്രധാന അദ്ധ്യാപകൻ കെ. പ്രഭാകരൻ പിള്ളയുടെ നിര്യാണത്തിലും ചെങ്ങമനാട് വാണികളേബരം വായനശാല അനുശോചിച്ചു. വായനശാല പ്രസിഡന്റ് കെ.വി. രഘുനാഥൻ നായർ അദ്ധ്യക്ഷനായി.കവിയത്രി തങ്കമണി അമ്മയും കെ. പ്രഭാകരൻ പിള്ളയെ കെ.ജി. രാമകൃഷ്ണപിള്ളയും അനുസ്മരിച്ചു.