പെരുമ്പാവൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി 17 വാര്‍ഡുകളില്‍ മത്സരിക്കും. നഗരസഭയില്‍ ഏഴ്, വെങ്ങോല പഞ്ചായത്തില്‍ അഞ്ച്, വേങ്ങൂര്‍ പഞ്ചായത്തില്‍ മൂന്ന്, ഒക്കല്‍, രായമംഗലം, പഞ്ചായത്തില്‍ ഓരോ വാര്‍ഡുകളിലും മത്സരിക്കാന്‍ തീരുമാനിച്ചു. കൂവപ്പടി, വാഴക്കുളം ബ്ലോക്ക് ഡിവിഷനുകളിലും, ജില്ലാ പഞ്ചായത്ത് പുല്ലുവഴി ഡിവിഷനിലും മത്സരിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ യോഗത്തില്‍ തോമസ് കെ.ജോര്‍ജ്, അഡ്വ. സെയ്തുമുഹമ്മദാലി, പി.എ. സിദ്ദീഖ്, കെ.സി. കാര്‍ത്തിക, എം.എം. നിസാര്‍, പി.വി. സിദ്ദിഖ്, എം.എം. റഫീക്ക്, ടി.എം. മുഹമ്മദ്കുഞ്ഞ്, സി.എം. അലി, കെ.പി. ഷമീര്‍, ഷാനി വല്ലം, സുബൈദ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.