പറവൂർ: പറവൂർ ബ്ളോക്ക് പഞ്ചായത്തിലെ ഭവന രഹിതർക്കായി പി.എം.എ.വൈ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന നൂറാമത്തെ വീടിന്റെ നിർമ്മാണോദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള വയറിംഗ് കിറ്റ് വിതരണവും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി നിർവഹിച്ചു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലാണ് നൂറാമത്തെ വീടിന്റെ നിർമ്മാണം. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, പഞ്ചായത്ത് അംഗങ്ങളായ എം.പി. പോൾസൺ, പി.ആർ. സൈജൻ, സിംന, ബ്ലോക്ക് ഹൗസിംഗ് ഓഫീസർ എം. സുധീർ, വി.ഇ.ഒ മധു എന്നിവർ പങ്കെടുത്തു.