 
ആലുവ: കൊവിഡ് പ്രതിരോധ രംഗത്ത് സജീവമായ ആരോഗ്യ പ്രവർത്തകർക്ക് ലോക ഷെഫ് ദിനത്തിൽ ആലുവ പാലസിലെ ഷെഫുമാർ വിരുന്നൊരുക്കി. അൻവർ സാദത്ത് എം.എൽ.എ ആദരിച്ചു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.കെ. പ്രസന്നകുമാരി, ആർ.എം.ഒ ഡോ. സ്‌നേഹമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ഐ. സിറാജ്, ഐസോലേഷൻ വാർഡ് സ്റ്റാഫ് നഴ്‌സ് അരോമ ശശി, പാലിയേറ്റീവ് വർക്കർ
എ.ടി. സിനിമോൾ, ആശപ്രവർത്തക കെ.എച്ച്. രഹ്‌നാസ് എന്നിവർ പങ്കെടുത്തു.