stadium
മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിലെ കാട് നീക്കം ചെയ്യുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം ക്ലീനാകും. കാടുപിടിച്ച് കിടന്ന സ്റ്റേഡിയം വെട്ടിത്തെളിച്ച് സംരക്ഷിക്കാൻ നഗരസഭ ചെയർപേഴ്സൺ ഉഷശശിധരൻ ജീവനക്കാർക്ക് നിർദ്ദേശം നൽകി. സ്റ്റേഡിയത്തിലെ കാട് നീക്കം ചെയ്ത് സംരക്ഷിക്കണെന്ന് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയമാക്കാൻ പരിഗണിച്ച കളിക്കളം അവണനയുടെ വക്കിലാണ്. ഇന്നലെ മുതലാണ് കാടുവെട്ടല്‍ ഉള്‍പ്പെടെയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ആരംഭിച്ചത്. അനാവശ്യമായി വാഹനങ്ങൾ കയറുന്നത് തടയും. കായിക താരങ്ങൾക്ക് ചെറിയ കവാടത്തിലൂടെ അകത്ത് പ്രവേശിക്കാം.

സ്റ്റേഡിയത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്താൻ ചെയർപേഴ്സൺ ശ്രദ്ധിക്കണമെന്ന് കായിക പ്രേമികൾ ആവശ്യപ്പെടുന്നു..