നെടുമ്പാശേരി: പ്രവാസികളോടുള്ള അവഗണനക്കെതിരെ പ്രവാസി കോൺഗ്രസ് നെടുമ്പാശേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി വില്ലേജ് ഓഫീസിനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബെന്നി അറക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.വൈ. വർഗീസ്, പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ. മുണ്ടാടൻ, കെ.വി. ബേബി, ടി.എ. ചന്ദ്രൻ, പി.വി. പൗലോസ്, സന്ധ്യാ നാരായണപിള്ള, ഷിബു മൂലൻ, പി.എച്ച്. അസ്സലാം, എച്ച് വിൽഫ്രഡ്, സി.വൈ. ശാബോർ, പി.വി. കുഞ്ഞ്, പി.വൈ. എൽദോ, പി.ജെ. ജോയ്, ജെ.സി. ഈസി, സെബി കരുമത്തി, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു