കൊച്ചി: ഭക്തി പ്രസ്ഥാനത്തിലൂടെ നവോത്ഥാനത്തിന് തുടക്കംകുറിച്ച ചൈതന്യ മഹാപ്രഭുവിന്റെ ജീവിതത്തിന് നാടകരൂപം നൽകി കെ.ജി. ഉണ്ണിക്കൃഷ്ണൻ രചിച്ച 'ചൈതന്യ മഹാപ്രഭു' പുസ്തകം പ്രകാശിപ്പിച്ചു. ഹിന്ദിയിൽ രചിച്ച പുസ്തകം എറണാകുളം പ്രസ്‌ക്ലബിൽ നടന്ന ചടങ്ങിൽ കുസാറ്റ് മുൻ പ്രൊഫ. ഡോ. എൻ മോഹനൻ പ്രകാശിപ്പിച്ചു. കുസാറ്റ് ഹിന്ദി വിഭാഗം മുൻ മേധാവി ഡോ. കെ. വനജ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് അഗസ്റ്റിൻ, ആർ. ഗീതാദേവി എന്നിവർ സംസാരിച്ചു.