ആലുവ: തായിക്കാട്ടുകര ശ്രീനാരായണപുരം ശ്രീ ശാരദാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.ഒക്ടോബർ 23ന് രാവിലെ അഞ്ചിന് നടതുറപ്പ് നിർമ്മാല്യ ദർശനം, ക്ഷേത്രം മേൽശാന്തി വാവക്കാട് ഉമേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാഗണപതി ഹവനം, മൃത്യുഞ്ജയ ഹോമം, സുദർശന ഹോമവും, വൈകീട്ട്‌ന് ആറിന് പൂജവയ്പ്, ദീപാരാധന, ഭഗവതിസേവ, 24ന് രാവിലെ ഗണപതി ഹോമം എന്നിവ നടക്കും. 26ന് വിജയദശമി ദിനം രാവിലെ ഏഴ്മുതൽ പൂജയെടുപ്പ്, വിദ്യാരംഭംഎന്നിവആരംഭിക്കുമെന്ന് സെക്രട്ടറി ശശി തൂമ്പായിൽ അറിയിച്ചു.