തൃക്കാക്കര: പി.ടി തോമസ് എം.എൽ.എയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അത് ഉന്നയിക്കുന്നവർക്ക് തന്നെ തിരിച്ചടിയാവുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. സർക്കാരിന്റെ അഴിമതിക്കും പൊതുപ്രവർത്തകർക്കെതിരെയുള്ള അപവാദ പ്രചരണങ്ങൾക്കുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്തുതല ജനസഭ കാക്കനാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കാനും അപമാനിക്കാനും പിണറായി വിജയൻ ശ്രമിക്കുന്നത് ശരിയല്ല.സർക്കാരിന്റെ തെറ്റുകൾ നിരന്തരം നിയമസഭയിലും പുറത്തും ചൂണ്ടിക്കാണിക്കുകയും വിമർശിക്കുകയും ചെയ്യുന്ന പി.ടി തോമസിനെ വ്യക്തിഹത്യചെയ്യുകയാണെന്നും അദ്ദഹം പറഞ്ഞു. ഡി.സി.സി സെക്രട്ടറി പി.ഐ. മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ, പി.ടി തോമസ് എം.എൽ.എ, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഉണ്ണി കാക്കനാട്, സി.സി വിജു, ഷൈസൺ ജോസഫ് എന്നിവർ പങ്കെടുത്തു.
തൃക്കാക്കര ഈസ്റ്റ് മണ്ഡലത്തിൽ നടന്ന പ്രതിഷേധയോഗം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് മണ്ഡലത്തിലെ എൻ.ജി.ഒ ക്വാർട്ടേഴ്സിൽ അൻവർ സാദത്ത് എം.എൽ.എ, വെണ്ണലയിൽ ഹൈബി ഈഡൻ എം.പി, കടവന്ത്രയിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, വൈറ്റിലയിൽ വി..പി. സജീന്ദ്രൻ എം.എൽ.എ, ഇടപ്പള്ളിയിൽ മുൻമന്ത്രി കെ. ബാബു, തമ്മനത്ത് കെ.പി.സി.സി സെക്രട്ടറി ചാൾസ് ഡയസ്, പാലാരിവട്ടത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് എന്നിവർ ഉദ്ഘാടനം ചെയ്തു.
മേയർ സൗമിനി ജയിൻ, എം.ആർ. അഭിലാഷ്, ടോണി ചമ്മിണി, പി.ഡി മാർട്ടിൻ, സേവ്യർ തായങ്കേരി, പി.കെ. അബ്ദുൾ റഹ്മാൻ, എം.ബി. മുരളീധരൻ, അബ്ദുൾ ലത്തീഫ് , ലാലിജോ ഫിൻ, വാഹിദ ഷരീഫ്, ബ്ലോക്ക് പ്രസിഡന്റുമാരായ നൗഷാദ് പല്ലച്ചി, ജോഷി പള്ളൻ എന്നിവർ പങ്കെടുത്തു. മണ്ഡലം പ്രസിഡന്റുമാരായ ഷാജി വാഴക്കാല, കെ.എം. അബ്ദുൾ മജീദ്, പയസ്, എം.എക്സ്, സെബാസ്റ്റിൻ, ജോയി പടയാട്ടിൽ, അനിൽകുമാർ, ആന്റണി പൈനുംതറ എന്നിവർ അതാത് മണ്ഡലങ്ങളിൽ നേതൃത്വം നൽകി.