കൊച്ചി: വിമുക്തി ലഹരി വർജനമിഷൻ, ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എന്നിവ സംയുക്തമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തുന്ന ലഹരി വിരുദ്ധ വെബിനാർ 'കാവലാൾ ' എറണാകുളം ക്ലസ്റ്റർ തലത്തിൽ പൂർത്തിയായി. എസ്.എൻ.എച്ച്.എസ്.എസ് തൃക്കണാർവട്ടം, ഒ.എൽ.എഫ്.എച്ച്.എസ്.എസ്. കുമ്പളങ്ങി എന്നീ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് നടത്തിയ സമാപന വെബിനാർ അസി.എക്‌സൈസ് കമ്മിഷണർ ആൻഡ് വിമുക്തി ജില്ലാ മാനേജർ ജി.സജിത് കുമാർ ഉദ്ഘാടനം ചെയ്തു. വിമുക്തി ലഹരി ജന മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.എ. ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ.പി.വി.ശ്രീനിജിൻ മുഖ്യാതിഥിയായി. ക്ലസ്റ്റർ കോർഡിനേറ്റർ ടി.പി.അഭിലാഷ് , അദ്ധ്യാപികമാരായ സുപ്രിയ, മേജി എന്നിവർ പ്രസംഗിച്ചു.