കോലഞ്ചേരി: മോറക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വോളണ്ടിയർമാർ നിർമ്മിച്ച പേപ്പർ ബാഗുകളുടെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കെ. കെ രമേശൻ നിർവഹിച്ചു. പേപ്പർബാഗ് ചലഞ്ചുമായി ബന്ധപ്പെട്ടാണ് കുട്ടികൾ പരിസ്ഥിതിക്കിണങ്ങുന്ന ബാഗുകൾ നിർമ്മിച്ച് വിതരണം ചെയ്തത് .ചടങ്ങിൽ സ്‌കൂൾ മാനേജർ ജോർജ്ജ് എബ്രാഹാം അദ്ധ്യക്ഷനായി . പ്രിൻസിപ്പൽ പി.വി ജേക്കബ്,ഹെഡ്മാസ്റ്റർ,ജോസ് മാത്യു ,പ്രോഗ്രാം ഓഫീസർ എൽദോ ജോൺ, പഞ്ചായത്തംഗം സെലിൻ എബ്രാഹാം എന്നിവർ സംസാരിച്ചു.