ഫോർട്ടുകൊച്ചി: ബീച്ചിലെ ചീനവലകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി ഫോർട്ടുകൊച്ചി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. എക്സി.അംഗം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. സുരേഷ് നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ബി. ജബാർ, എസ്. കമറുദ്ദീൻ തുടങ്ങിയവർ സംബന്ധിച്ചു.