കൊച്ചി: തപസ്യ കലസാഹിത്യവേദി തൃപ്പൂണിത്തുറയിൽ ഗൂഗിൽ മീറ്റിലൂടെ മഹാകവി അക്കിത്തം അനുസ്മരണചടങ്ങ് സംഘടിപ്പിച്ചു. അഡ്വ. സുഭാഷ് ചന്ദ് അദ്ധ്യക്ഷതവഹിച്ചു. തൃപ്പൂണിത്തുറ യൂണിറ്റ് സെക്രട്ടറി ദിലീപ് ജി മേനോൻ, ജസ്റ്റിസ് രാമചന്ദ്രൻ, കവി അയ്യപ്പൻ ഉണ്ണിത്താൻ, തപസ്യ സംസ്ഥാന സെക്രട്ടറി സതീഷ് ബാബു ജി, ജില്ല കോ ഓർഡിനേറ്റർ സോമനാഥൻ, സംസ്ഥാന സമിതി അംഗം കുമാർ ചെല്ലപ്പൻ, ഉപാദ്ധ്യക്ഷൻ കെ.എസ്.കെ മോഹൻ, രാമഭദ്രൻ തമ്പുരാൻ തുടങ്ങിയവർ സംസാരിച്ചു.