കുറുപ്പംപടി : രായമംഗലം കൂട്ടുമഠം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠി വ്രതാചരണം ഇന്ന് നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി വ്രതാചരണം നടക്കുന്നത് . വെളുപ്പിന് നാലിന് നിർമ്മാല്യദർശനം തുടർന്ന് അഭിഷേകം, ഉച്ചയ്ക്ക് 12ന് സ്കന്ദഷഷ്ഠി പൂജ എന്നിവയാണ് പ്രധാന ചടങ്ങുകൾ. ഭക്തജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം ക്ഷേത്രത്തിൽ എത്തിച്ചേരാൻ എന്ന് ഭാരവാഹികൾ അറിയിച്ചു.