 
കൊച്ചി : ബി.ജെ.പി കൊച്ചി മണ്ഡലം നാലാം ഡിവിഷന്റെ ശില്പശാല മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ചെറളായി ഏരിയ ജനറൽ സെക്രട്ടറി ദിലീപ് ജെ. പ്രഭു അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ്. എൻ.എസ്. സുമേഷ് മുഖ്യപ്രഭാഷണം നടത്തി. ഭാഷാ ന്യൂനപക്ഷസെൽ എറണാകുളം ജില്ലാ കൺവീനർ കെ. വിശ്വനാഥൻ, ആർ. സദാനന്ദൻ, ജില്ലാ വൈസ് പ്രസിഡന്റ് സരോജം സുരേന്ദ്രൻ, മണ്ഡലം വൈസ് പ്രസിഡന്റ്. ആർ. ആനന്ദ്, ജനറൽ സെക്രട്ടറിമാരായ എ. ഗോവിന്ദ രാജ്‌പൈ, ആന്റണി ലെയ്‌സൺ,
ചെറളായി ഏരിയ പ്രസിഡന്റ് ലക്ഷ്മണ പടിയാർ, മഹിളാമോർച്ച ജില്ലാ സമിതി അംഗം ടി.എൻ. റാണി തുടങ്ങിയവർ പ്രസംഗിച്ചു.