കൊച്ചി : അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ നിരക്കിൽ ധനസഹായം നൽകുന്ന അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകൾ 50 വയസിനു മുകളിൽ പ്രായമുള്ളവരാകണം. അപേക്ഷയോടൊപ്പം വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിധവകളുടെ വാർഷികവരുമാനം ഒരുലക്ഷം രൂപയിൽ കവിയാൻ പാടില്ല. അപേക്ഷകൾ നവംബർ 15ന് മുൻപായി ഐ. സി. ഡി. എസ് ഓഫീസുകളിൽ എത്തിക്കണം ഫോൺ : 0484 2952949, 8086942159.