 
കോലഞ്ചേരി: കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ടി.എ കമ്മിറ്റി ഓഫിസ് ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഡി പത്മാവതി അംഗങ്ങളായ ഷീജ അശോകൻ, ജിഷ അജി, ഷൈനി ബിജു, എസ്.എം.സി ചെയർമാൻ സി.എം കൃഷ്ണൻ ജീമോൻ കടയിരുപ്പ്, പ്രിൻസിപ്പൽ ഐ. ബിന്ദു, ഹെഡ്മാസ്റ്റർ എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു.