photo
ചെറായി സാമൂഹ്യ ക്ഷേമ സംഘത്തിന്റെ വിദ്യാഭ്യാസ അവാർഡ് ദാനം പ്രസിഡന്റ് പി.എസ് ചിത്തരഞ്ജൻ നിർവഹിക്കുന്നു

വൈപ്പിൻ : എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പത്ത് വിദ്യാർത്ഥികൾക്ക് ചെറായി സാമൂഹ്യ ക്ഷേമ സംഘം അവാർഡുകൾ നല്കി. സംഘം പ്രസിഡന്റ് പി എസ് ചിത്തരഞ്ജൻ അവാർഡ്ദാനം നിർവഹിച്ചു. സെക്രട്ടറി കെ കെ രത്‌നൻ, പി ബി സജീവൻ, ടി ആർ മുരളി , പി എസ് ദീപു , വി വി ലെനിൻ എന്നിവർ സംസാരിച്ചു.