അങ്കമാലി: അങ്കമാലി ടൗണിൽ കൊവിഡ് കേസുകൾ കൃമാതീതമായി വർദ്ധിക്കുന്നു. 275 പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കൊവിഡ് സ്ഥിതീകരിച്ചിരുന്നു.മാർക്കറ്റിലെ തൊഴിലാളികൾക്ക് കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ഒക്ടോബർ 9 മുതൽ അങ്കമാലി പൊതുമാർക്കറ്റ് അടച്ചിരിക്കുകയാണ്. മാർക്കറ്റിലെ സമ്പർക്ക പട്ടികയിലുള്ള 60 പേരുടെ പരിശോധനയിൽ 12 പേർക്ക് പോസിറ്റീവായി. അങ്കമാലി മാർക്കറ്റ് റോഡിലെ സേവന മെഡിക്കൽസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കട അടച്ചു. ടൗണിൽ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അണുനശീകരണവും,ഫോഗിംഗും നടത്തുമെന്ന് നഗരസഭ അധികൃതർ അറിയിച്ചു.