 
ആലുവ: ആലുവ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ വ്യാപാരിയുടെ പണമടങ്ങിയ ബാഗ് വാഹനത്തിൽ നിന്നും മോഷ്ടിച്ചയാൾ പിടിയിലായി. മൂവാറ്റുപുഴ വെള്ളൂർക്കുന്നം പെരുമറ്റം കരയിൽ തേക്കുംകാട് വീട്ടിൽ ഹനീഫയാണ് (49) ആലുവ ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്ദമായ സംഭവം. പുലർച്ചെ ആലുവ മാർക്കറ്റിലെത്തിയ വ്യാപാരി പണമടങ്ങിയ ബാഗ് സ്വന്തം വാഹനത്തിന്റെ മുൻഭാഗത്ത് വച്ച് സാധനങ്ങൾ എടുക്കാൻ മാറിയ തക്കത്തിന് പ്രതി ബാഗുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. എടത്തല, വാഴക്കുളം, മൂവാറ്റുപുഴ എന്നീ സ്റ്റേഷനുകളിൽ സമാന സ്വഭാവമുള്ള കേസുകളിൽ ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ രാജേഷ് പി.എസ്, എസ്.ഐ ജയൻ, എ.എസ്.ഐ മാരായ രാജേഷ് കുമാർ, മജു എന്നിവരുമുണ്ടായിരുന്നു.