 
കോലഞ്ചേരി: സുഭിക്ഷ കേരളം,ഹരിത കേരളം പദ്ധതികളുടെ ഭാഗമായി സി.പി.എം കോലഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ കരനെൽകൃഷി കൊയ്ത്തുത്സവം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എൻ.വി കൃഷ്ണൻ കുട്ടി, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം.എൻ മോഹനൻ,എ.ആർ രാജേഷ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ, ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി തുടങ്ങിയവർ പങ്കെടുത്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം കോലഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി ഇറക്കിയത്. കര നെൽകൃഷി കൂടാതെ പച്ചക്കറികൃഷിയും നടത്തുന്നുണ്ട്.