pr

കൊച്ചി: നടൻ പ്രിഥ്വിരാജിനും സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ജനഗണമന എന്ന സിനിമയുടെ ചിത്രീകരണത്തിൽ പങ്കെടുത്ത മുഴുവൻ പേരും ക്വാറന്റൈനിലായി. താരം തന്നെയാണ് രോഗവിവരം ഫേസ്ബുക്കിൽ അറിയിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഏഴു മുതൽ ജനഗണമനയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിരുന്നു. ഷെഡ്യൂൾ ആരംഭിക്കുന്നതിന് മുമ്പ് നടത്തിയ പരിശോധന നെഗറ്റീവായിരുന്നു. ചിത്രീകരണം പൂർത്തിയായ ശേഷം നടത്തിയ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.