കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ കൊവിഡ് രോഗികൾ വർദ്ധിച്ചിടും ട്രീറ്റ്‌മെന്റ് സൗകര്യം ഏർപ്പെടുത്താത്ത അനാസ്ഥക്കെതിരെയും , സി.എഫ്.എൽ.ടി.സി ഉടൻ തുറന്ന് പ്രവർത്തിക്കണമാന്നാവശ്യപ്പെട്ടും സി.പി.എം കുന്നത്തുനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം നടത്തി. ലോക്കൽ സെക്രട്ടറി എൻ.എം അബ്ദുൽകരീം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എൻ.വി രാജപ്പൻ അദ്ധ്യക്ഷനായി. സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം, മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.എ മോഹനൻ, സി.ഐ.ടി.യു കുന്നത്തുനാട് ലോക്കൽ പ്രസിഡന്റ് എൻ.വി വാസു, പഞ്ചായത്തംഗം എം.എൻ കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.