വെങ്ങോല: നൂറാം പിറന്നാൾ പൂർത്തിയാക്കി റേഷൻ വ്യാപാര രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വെങ്ങോല ശാഖാംഗം സി.കെ വേലായുധനെ കുന്നത്തുനാട് യൂണിയൻ ഭാരവാഹികൾ വീട്ടിലെത്തി ആദരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ കർണൻ കൺവീനർ സജിത്ത് നാരായണൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതിക്കു വേണ്ടി സജാത് രാജൻ, കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണനും ആദരവ് നൽകി. ശ്രീനാരായണ ഗുരു വൈഖരി ഉപഹാരമായി നൽകി. കെ.എൻ സുകുമാരൻ, രഘു വെങ്ങോല, സുബിൻ എം.കെ, ശ്യാംജിത്ത് ശിവൻ, ദിലീപ് എ.കെ എന്നിവർ പങ്കെടുത്തു.