കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എൽ.എൽ.എം (മാരിടൈം ലാ) കോഴ്‌സിൽ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്നതിന് കരാർ അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അടങ്ങുന്ന അപേക്ഷ 11 ന് മുൻപായി രജിസ്ട്രാർ, കുഫോസ്, പനങ്ങാട്, കൊച്ചി 682506 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.kufos.ac.in