കളമശേരി: കണ്ടെയ്നർ റോഡിൽ ടോൾ ഫ്രീ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഏലുർ മുനിസിപ്പൽ കമ്മറ്റി നടത്തി വരുന്ന എട്ടാം ദിവസത്തെ നിൽപ്പ് സമരം മുൻ മണ്ഡലം സെക്രട്ടറി കെ.ആർ.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. അഞ്ചാംവാർഡ് പ്രവർത്തകരായ പി. വിജയകുമാർ,സനോജ്കുമാർ, ഗോപാകുമാരി, ഗൗതം സനോജ്, ചന്ദ്രിക രാജൻ തുടങ്ങിയവർ പങ്കെടുത്തു.