
കൊച്ചി: സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങളിൽ മനംമടുത്ത് ആത്മഹത്യക്ക് ശ്രമിച്ച ട്രാൻസ്ജെൻഡർ സജ്‌ന ഷാജി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ആത്മഹത്യാക്കുറിപ്പെന്ന തരത്തിൽ വീഡിയോ ക്ലിപ്പ് പുറത്തുവിട്ടശേഷമാണ് ചൊവ്വാഴ്ച പുലർച്ചെ ഉറക്കഗുളിക കഴിച്ചത്. അവശയായ ഇവരെ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചു. കൊവിഡിനെ തുടർന്ന് ജീവിതം പ്രതിസന്ധിയിലായപ്പോഴാണ് സുഹൃത്തിനൊപ്പം സജ്ന വഴിയിരികിൽ ബിരിയാണി വില്പന ആരംഭിച്ചത്. തങ്ങൾക്ക് നേരെ മാനസിക,ശാരീരിക ആക്രമണങ്ങൾ നടക്കുന്നതായി ഫേസ്ബുക്കിൽ ലൈവിട്ട സജ്നക്ക് സമൂഹത്തിന്റെ വിവിധ കോണിൽ നിന്ന് സഹായം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഇവർ സുഹൃത്തുമായി സംസാരിക്കുന്ന ശബ്ദസന്ദേശം പുറത്തായത്. തന്റെ ഓഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നുവെന്നും സത്യാവസ്ഥ അറിയാതെ പൊതുസമൂഹം തന്നെ വിമർശിക്കുന്നുവെന്നുമായിരുന്നു സജ്‌നയുടെ പരാതി.