tagor
വൈറ്റില ടാഗോർ ബി.ഡി.ജെ.എസ് നടത്തിയ പ്രതിഷേധ സായാഹ്നം തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വൈറ്റില പൊന്നുരുന്നി ഡിവിഷനിലെ ടാഗോർ റോഡിൽ കുടിവെള്ളത്തിൽ മലിനജലം വ്യാപകമാകുന്നതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് വൈറ്റില ഏരിയ കമ്മിറ്റി സായാഹ്നധർണ നടത്തി.സമീപത്തെ കാനയിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയാണ് നാലു മാസമായി മലിനജലം എത്തുന്നത്. വാട്ടർ അതോറിറ്റിക്കും കൗൺസിലർക്കും പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചില്ല.ബി.ഡി.ജെ.എസ് തൃക്കാക്കര നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സതീശൻ ഉദ്ഘാടനം ചെയ്തു. വൈറ്റില ഏരിയ പ്രസിഡന്റ് വിവേക് നായർ അദ്ധ്യക്ഷത വഹിച്ചു. സമോദ്‌ കൊച്ചുപറമ്പിൽ, ഗോപി കൈനൂർ, രമേശൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ വാട്ടർ അതോറിറ്റിക്ക് മുന്നിൽ സമരം നടത്തുമെന്ന് സി. സതീശൻ അറിയിച്ചു