 
മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് 22ാം വാർഡിൽ എൽദോ എബ്രഹാം എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 18.50 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന തൃക്കളത്തൂർ പ്രവ്ദ ജംഗ്ഷൻ പള്ളിത്താഴം കനാൽ ബണ്ട് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. തൃക്കളത്തൂർ സഹകരണ ബാങ്ക് ഡയറക്ടർ കെ.എൻ. ജയപ്രകാശ്, അജിൻ അശോക്, ദിനേശ്.കെ.എസ്, പ്രമോദ് പാറയ്ക്കൽ, സനു വേണുഗോപാൽ, കെ.എസ്.സന്ദീപ് എന്നിവർ പങ്കെടുത്തു.