 
അങ്കമാലി: രാഷ്ട്രീയസാമൂഹ്യ മണ്ഡലങ്ങളിൽ നിശബ്ദ സേവനം നടത്തുന്ന സ്ത്രീകൾ ചരിത്രത്തിലിടം പിടിക്കാതെ വിസ്മരിക്കപ്പെടുന്ന അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നതെന്ന് വനിതകമ്മീഷൻ ചെയർ പെഴ്‌സനും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമുമായ എം സി ജോസഫൈൻ പറഞ്ഞു.നായത്തോട് നവയുഗ കലാസമിതി പുനർനിർമിച്ച വി വി ദാമോദരൻ മെമ്മോറിയൽ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു.ചടങ്ങിൽ സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ.കെ കെ ഷിബു അദ്ധ്യക്ഷനായി.കെ കുട്ടപ്പൻ .കെ ഐ കുര്യാക്കോസ്, നഗരസഭ വൈസ് ചെയർമാൻ എം എസ് ഗിരിഷ് കുമാർ, സി ബി രാജൻ,ജേക്കബ് നായത്തോട്, ജിജോ ഗർവാസീസ് ,കെ.കെ .താരുക്കുട്ടിഎന്നിവർ സംസാരിച്ചു.