 
അങ്കമാലി: സ്മാർട്ട് അങ്കമാലി പ്രൊജക്ടിന്റെ ഭാഗമായി വിവിധ ലൈബ്രറികൾക്ക് ടിവികൾ വിതരണം ചെയ്തു. 75 ശതമാനം കെ.എസ്.എഫ്.ഇയും 25 ശതമാനം തുക എം.എൽ.എ ഫണ്ടിൽ നിന്നും മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്.നോർത്ത് കിടങ്ങൂർ ശ്രീനാരായണ ലൈബ്രറി, തുറവൂർ ചരിത്ര ലൈബ്രറി, എലവൂങ്ങമറ്റം എസ്.എൻ.ഡി.പി ലൈബ്രറി, മാണിക്കമംഗലം റിക്രിയേഷൻ ക്ലബ്ബ് ലൈബ്രറി, തോട്ടകം നവധാര റിക്രിയേഷൻ ലൈബ്രറി, എന്നീ ലൈബ്രറികളുടെ ഭാരവാഹികൾക്ക് ടിവിഷൻ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെൻറർ കൺവീനർ ടി.എം. വർഗ്ഗീസ്, താലൂക്ക് ലൈബ്രറി സെക്രട്ടറി വി.കെ. ഷാജി, ബി.ഡി.ഒ അജയ് എ.ജെ, എസ്. അരവിന്ദ്, എ. വിനോദ്, മിനി സുബ്രഹ്മണ്യൻ, വി.എൻ. വിശ്വംഭരൻ, പി.വി. പപ്പൻ, പി.കെ. അച്ചുതൻ, എ.വി.സുകുമാരൻ എന്നിവർ സംസാരിച്ചു.