കൊച്ചി: മികച്ച രീതിയിൽ ജന്തുക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾ/ജന്തുക്ഷേമ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പ് അവാർഡ് നൽകുന്നു. രജിസ്റ്റർ ചെയ്ത ജന്തുക്ഷേമ സംഘടനയുടെ ഔദ്യോഗിക ലെറ്റർപാഡിലുളള അപേക്ഷ ഒക്‌ടോബർ 30 നു മുമ്പായി ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ വെറ്ററിനറി കേന്ദ്രം, ക്ലബ് റോഡ്, എറണാകുളം വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2351264.