തൃക്കാക്കര: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃക്കാക്കര നഗരസഭയിലെ ഒന്നു മുതൽ നാല്പത്തി മൂന്ന് വാർഡുകളുടെ ഫോട്ടോ പതിച്ച സംയോജിത വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. തൃക്കാക്കര നഗരസഭ ഓഫീസിലും, നഗരസഭ വെബ് സൈറ്റിലും കാക്കനാട്, വാഴക്കാല വില്ലേജുകളിലും കണയന്നൂർ താലൂക്കിലും പരിശോധിക്കാം.