പറവൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പറവൂർ സഹകരണ ബാങ്കിന് കീഴിലുള്ള നഗരസഭ സ്റ്റേഡിയം വാർഡിലെ കുടജാദ്രി ജെ.എൽ.ജി ഗ്രൂപ്പ് കൃഷി ആരംഭിച്ചു. നടീൽ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ നിർവഹിച്ചു. ഭരണ സമിതിയംഗം എം.എ. വിദ്യാസാഗർ, സെക്രട്ടറി കെ.എസ്. ജയശ്രീ, ഡി. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.