കൊച്ചി : ആരോഗ്യമേഖലയിൽ സർക്കാരിനുണ്ടായ വീഴ്ചകൾ നിന്നും രക്ഷപ്പെടാൻ തങ്ങളുടെ പേര് വലിച്ചിഴക്കേണ്ടതില്ലെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. 2012-17 ബാച്ചിൽ കളമശേരി മെഡിക്കൽ കോളേജിൽ പഠിച്ച ഡോ. നജ്മ കെ.എസ്.യു വിന്റെ പ്രാഥമിക അംഗത്വം പോലുമില്ലാത്ത വ്യക്തിയാണ്. ഇതു സംബന്ധിച്ച് ഒരുപത്രവും ചില ഓൺലൈൻ മാദ്ധ്യമങ്ങളും നടത്തുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. വിവാദവിഷയത്തിലേക്ക് കെഎസ്.യു.വിനെ അകാരണമായി വലിച്ചിഴച്ചതിലുള്ള ശക്തമായ പ്രതിഷേധമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.