പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ 78 അങ്കണവാടികൾക്ക് നൽകുന്ന എൽ.ഇ.ഡി. പ്രൊജക്ടർസ്‌ക്രീൻ എന്നിവയുടെ വിതരണോദ്ഘാടനം ഇരവിച്ചിറ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ ബെന്നി ബഹനാൻ എം.പി. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ., ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സൗമിനി ബാബു, എൻ.എം. സലീം, രമ ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോൾ ഉതുപ്പ്, കെ.പി. വർഗീസ്, സിസിലി ഇയോബ്, ജോബി മാത്യു, പ്രീത സുകു, സരള കൃഷ്ണൻകുട്ടി, ഗായത്രി വിനോദ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. മാത്തുക്കുഞ്ഞ്, സജി പടയാട്ടിൽ, ശിശുവികസന ഓഫീസർ ശ്രീനി വർഗീസ് എന്നിവർ സംസാരിച്ചു. ബ്ലോക്കിന്റെ പരിധിയിലുള്ള അങ്കണവാടികൾ ഹൈടെക് അങ്കണവാടികളാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടമായി 78 അങ്കണവാടികൾക്ക് ലാപ്‌ടോപ്പുകൾ നേരത്തെ വിതരണം ചെയ്തിരുന്നു.