പെരുമ്പാവൂർ: ഡി.വൈ.എഫ്.ഐ സൗത്ത് വല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ കാട് പിടിച്ചു കിടന്ന സൗത്ത് വല്ലം ജുമാ മസ്ജിദ് റോഡ് ശുചീകരിച്ചു. റയോൺസ് കമ്പനി വളപ്പിൽ നിന്നും കാടുകൾ വളർന്നു റോഡിന്റെ വശം കാടു പിടിച്ച നിലയിലായിരുന്നു. ഡി.വൈ.എഫ്.ഐ ടൗൺ വെസ്റ്റ് മേഖല ട്രഷറർ കെ.എസ്. ഷാഹുൽ, സൗത്ത് വല്ലം യൂണിറ്റ് പ്രസിഡന്റ് അൻസഫ് ഇബ്രാഹിം, വൈസ് പ്രസിഡന്റ് സി.എസ്. അഷ്‌കർ, മാഹിൻഷാ സിദ്ധിക്ക് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.