t-u-kuruvila
കേരള കോൺഗ്രസ് (എം) പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ വൈസ് ചെയർമാൻ ടി.യു. കുരുവിള ഉദ്ഘാടനം ചെയ്യുന്നു. ഫ്രാൻസിസ് ജോർജ് മുൻ എം.പി., ജോണി നെല്ലൂർ മുൻ എം.എൽ.എ., ജോർജ് കിഴക്കുമശ്ശേരി, വിൺസെന്റ് റാഫേൽ എന്നിവർ സമീപം

പെരുമ്പാവൂർ: കേരള കോൺഗ്രസ് പാർട്ടിയെ പിളർത്താൻ വർഷങ്ങളായി ശ്രമിക്കുകയായിരുന്നു ജോസ് കെ. മാണിയെന്ന് കേരള കോൺഗ്രസ് (എം) വൈസ് ചെയർമാനും മുൻ മന്ത്രിയുമായ ടി.യു. കുരുവിള പറഞ്ഞു. കേരള കോൺഗ്രസ് (എം) പെരുമ്പാവൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് മുൻ എം.പി., ജോണി നെല്ലൂർ മുൻ എം.എൽ.എ., ജോർജ് കിഴക്കുമശ്ശേരി, വിൺസെന്റ് റാഫേൽ, സണ്ണി പാത്തിയ്ക്കൽ, ഡൊമനിക് കാവുങ്കൽ, കിരൺ കുമാർ, കെ.പി. പൈലി, കെ.എം.എ. സലിം എന്നിവർ സംസാരിച്ചു.