പറവൂർ: കൊവിഡ് ബാധിച്ച് നീണ്ടൂർ മണപ്പുറത്ത് പാപ്പു (86) മരിച്ചു. മകനും ഭാര്യക്കും കുട്ടികൾക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യം കളമശേരി മെഡിക്കൽ കോളേജിലും പിന്നീട് അങ്കമാലി അഡ്ലക്സ് സെൻ്ററിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഉറക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ ശേഷം നടത്തിയ പരിശോധനയിലും പോസിറ്റീവായിരുന്നു. മൃതദേഹം തത്തപ്പിളളി പൊതു ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കരിച്ചു. ഭാര്യ: വിലാസിനി. മക്കൾ: സുഭാഷിതൻ, ഗോപാലകൃഷ്ണൻ, മണിയപ്പൻ, സുനന്ദ, രാധാമണി. മരുമക്കൾ: രാജി, സതി, രമേശൻ, കുസുമൻ, പ്രസീത.